എല്ലാവർക്കും സ്വതന്ത്രമായി കടന്നു വരാവുന്ന ,വൃത്തിയും വെടിപ്പുമുള്ള ,അക്കാദമിക് മുന്നേറ്റം ആത്യന്തിക ലക്ഷ്യമാക്കി ബാലരാമപുരം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ അതിജീവനത്തിൻ്റെ പാതയിലാണ്. കഴിഞ്ഞ ഡിസംബർ വരെ ഇതായിരുന്നില്ല സ്ഥിതി. പുതിയ ഹെഡ്മാസ്റ്റർ ശ്രീ. സി. ക്രിസ്തുദാസ് ചുമതലയേറ്റതോടെ ജനകീയ ഇടപെടൽ ശക്തമായി. മാർച്ച് മാസത്തിൽ ഞാനും അദ്ദേഹവും കെ എസ് ടി എ ജില്ലാ സെക്രട്ടറി ശ്രീ.നജീബും ചേർന്ന് ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വി.കെ മധുവിനെയും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്.കെ.പ്രീജയെയും കണ്ടു. സ്കൂൾ വികസന കാര്യങ്ങൾ ചർച്ച ചെയ്തു . ടെൻഡർ വിളിച്ച് ഇലക്ഷൻ കഴിഞ്ഞാലുടൻ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുമെന്ന് വാഗ്ദാനം നൽകി. അത് ഇപ്പോൾ യാഥാർഥ്യമാകുകയാണ്. മനോഹരമായ ക്ലാസ്മുറികൾ . ഇനി കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഡിസ്പ്ലേ ബോർഡുകൾ വേണം. പോർട്ട് ഫോളിയോ ക്യാരിയർ ബാഗുകൾ വേണം. ഇവ ആരെങ്കിലും സ്പാൺസർ ചെയ്യുമന്ന് കരുതുന്നു. ഒരു ആഗ്രഹം കൂടി.... ബഹു .എം.എൽ എ ശ്രീ.എം.വിൻസെൻറ് ആദ്യമായി ഒരു സ്കൂൾ ബസ് അനുവദിയ്ക്കുന്നത് താൻ അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച ഈ സ്കൂളിലാകണമെന്ന ആഗ്രഹം. ഇപ്പോൾ ഈ വിദ്യാലയത്തെ കാക്കാൻ ആരൊക്കൊയോ ഉണ്ടെന്നൊരു തോന്നൽ ... ഇന്നത്തെ പത്രങ്ങൾ പൊതു വിദ്യാലയങ്ങൾ ക്ക് പൂട്ടു വീഴുന്ന വാർത്തകൾ എഴുതിയപ്പോൾ എനിക്ക് എഴുതാൻ തോന്നിയതാണിവ.
by Ali Sheik Mansoor
June 08, 2016 at 08:36AM
from Facebook
from Facebook
via IFTTT
Subscribe to:
Post Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...

No comments:
Post a Comment