അക്ഷര മുറ്റത്ത്‌ വീണ്ടും
 അക്ഷര ഉത്സവം 


ഒക്ടോബര്‍ പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കിസ് മത്സരത്തിന്‍റെ ബാലരാമപുരം ഉപജില്ലാ തല മത്സരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .രാവിലെ എട്ടു മണിക്ക് ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പാര്‍ടിയുടെ നേമം ഏരിയ അംഗം ബാബുജാന്‍ എന്നെ ഫോണില്‍ വിളിച്ചു .പരിപാടി നടത്താന്‍ കറണ്ട്തരാന്‍  ഹെട്മാസ്ടര്‍ വിസമ്മതിക്കൂന്നു എന്ന് എന്നെ അറിയിച്ചു ..ഞാന്‍ ഉടന്‍ സാറിനെ വിളിച്ചു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി .വേഗം സ്കൂളില്‍ എത്തി .ഒരു വശത്ത് രെജിസ്ട്രറേന്‍ നടക്കുന്നു .കുറെ കെ എസ്‌ ടി എ സുഹൃത്തുക്കള്‍ ഉണ്ട് .ഞാന്‍ ഹെട്മാസ്ഥരെ കണ്ടു .ഒരു പരിപാടി നടക്കുന്ന കാര്യം എന്നെ മുന്‍കൂട്ടി അറിയിക്കണോ സാര്‍ ? കറണ്ട് കൊടുക്കാത്ത കാര്യം എനിക്ക് അപ്പോള്‍ പിടികിട്ടി .കണവീ നരോട് എനിക്ക് സഹതാപം തോന്നി .എല്ലാ സ്കൂളും കെ എസ്‌ ടി എ ക്ക് വേണ്ടി തുറന്നു ഇട്ടിരിക്കുന്നു എന്ന് അയാളുടെ ധാരണ യാണ് കുഴപ്പം ഉണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി .ഒരു പെട്ടി ഓട്ടോ വിളിച്ച് അന്‍പത് കസേരക്ക് സാലിയോടു വിളിച്ചു പറഞ്ഞു .ഉടന്‍ കസേര എത്തി .ഉദ്ഘാടനം ചെയ്യേണ്ട എ ഇ ഒ വരില്ലെന്ന് ശ്രീകുമാര്‍ സാര്‍ പറഞ്ഞു .ഞാന്‍ ഉടന്‍ സുമേഷ് കൃഷ്ണനെ ഫോണില്‍ വിളിച്ചു .പത്തരക്ക് യോഗം തുടങ്ങി .ഹെട്മാസ്ടര്‍ സുരേന്ദ്ര ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .കല്ലിയൂര്‍ ശ്രീധരന്‍ സഖാവും കബീര്‍ സഖാവും എം ആര്‍ സുധീറും പ്രസംഗിച്ചു .കല്ലിയൂര്‍ എന്നെ അദ്യ ക്ഷ പദവി ഏല്‍പ്പിച്ചു ഒരു സമര പരിപാടിയില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കര പോയി .സുമേഷിന്റെ കവിത കാണികള്‍ക്കും കുട്ടികള്‍ക്കും ആവേശം പകര്‍ന്നു .
കുട്ടികള്‍ ക്ലാസുകളില്‍ എത്തി .മത്സരം തുടങ്ങി .റെജിയെ സഹകരണ ബാങ്കില്‍ അയച്ചു .ബാബുജാന്‍ നേരത്തെ പറഞ്ഞ പൈസ വാങ്ങി .അല്‍പ സമയം കഴിഞ്ഞു എല്ലാവര്‍ക്കും ചായയും വടയും കൊടുത്തു .ഒരു മണിയോടെ മത്സരം അവസാനിച്ചു .വിജയികളെ പ്രഖ്യാപിക്കാന്‍ പത്ത് മിനിട്ട് ബാക്കി നില്‍ക്കെ കൃഷ്ണന്‍കുട്ടി അണ്ണന്‍ ഫോണില്‍ വിളിച്ചു .റിസള്‍ട്ടില്‍ അപാകത ഉണ്ടായി. .ഒരു രക്ഷിതാവ് സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ വിളിച്ചിരിക്കുന്നു .ഉടന്‍ അത് തിരുത്താനുള്ള ശ്രമം ആയി .പത്രം വായിക്കാതെ മാര്‍ക്കിട്ടതാണ് കാരണം .സമാപന യോഗത്തിന് എ ഇ ഒ വരുമെന്ന് പ്രതീക്ഷിച്ചു ;അതുണ്ടായില്ല .ദേശാഭിമാനി സര്‍ക്കുലേഷന്‍ മാനേജര്‍ കമലന്‍ സഖാവും സുരേഷും വന്നു .ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു .
സംഭാവന ലഭിച്ച പൈസ ചെലവ് കഴിച്ചു ബാകിയുണ്ടായിരുന്ന തുക ചെയര്‍മാന് കൈമാറി .
വീട്ടില്‍ എത്തി ഊണ് കഴിക്കാന്‍ തുടങ്ങിയതും സിനി ടീച്ചറുടെ ഫോണ്‍ .വിജയികളെ കണ്ടെത്തിയ തില്‍ അപാകതകള്‍ പറയാന്‍ .ഒരു വിധം അവരെ സമാധാനിച്ചു .അല്ലെങ്കില്‍ത്തന്നെ മത്സരം വിജയിപ്പിക്കാന്‍ എത്ര കെ എസ്‌ ടി എ സഖാക്കളാണ് ഉണ്ടായിരുന്നത് ?എത്ര പേരാണ് ദേശാഭിമാനി പത്രം വായിക്കുന്നത് ?-എന്‍റെ ചിന്തകള്‍ കാടുകയറി .

No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts