കൈത്തറിയുടെ സ്വര്‍ഗം മാത്രമല്ല ;
മതമൈത്രിയുടെ നാടുകൂടിയാണ്
എന്റെ ജന്മനാട്
ഇവിടെ ഓണവും ക്രിസ്മസും ബക്രീദും ശിവരാത്രി യും മഹാനവമിയും എല്ലാവരുടെയും ഉത്സവമാണ് .എല്ലാ ആഘോഷവും വ്യാപാരമേളകള്‍ മാത്രമല്ല ;സമാനതകള്‍ ഇല്ലാത്ത ഐക്യത്തിന്റെ കാഹളം ഉയര്‍ത്തല്‍ ആണ് .ബാലരാമപുരം നഗരം തെക്കന്‍ കേരളത്തിലെ പ്രമുഖ വാണിജ്യ നഗരമാണ് .തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ കൈത്തറി വസ്ത്രങ്ങള്‍ നെയ്തു കൊണ്ട് പോകാന്‍ തമിഴ്നാടില്‍ നിന്ന് ആദ്യം നെയ്ത്തുകാര്‍ വന്നു .പിന്നാലെ കച്ചവടക്കാരും .എണ്ണ ഉത്പാദനത്തിന് വന്നവര്‍ വീണ്ടും വന്നു .വന്നവര്‍ പട്ടണത്തിന്റെ നാലുപാടും താമസമായി .ശാലി ഗോത്ര തെരുവ് ,പപ്പടക്കട റോഡ് ,വാണിഗര്‍ തെരുവ് ,അഞ്ചുവന്ന തെരുവ് ഇവയെല്ലാം പില്ക്കാലത്ത് പേരും പെരുമയും നേടി .ബാലരാമപുരം സ്പിന്നിംഗ് മില്ലിലെ മഹാനവമി ആഘോഷം ബാല്യകാല ഓര്‍മയാണ് .ഇന്ന് കാലം മാറി .വലിയ ,ചെറിയ പെരുന്നാളുകള്‍ നാടിന്റെ ഉത്സവമാണ് .ഓണം എല്ലാവരുടെയും .ക്രിസ്മസ് കാലം എല്ലാ മതസ്ഥരും വീട്ടില്‍ നക്ഷത്രം തൂക്കും .എല്ലാവരും എല്ലാം കാണാനും പങ്കുവെയ്ക്കാനും ഒന്നിച്ചു കൂടും .എന്റെ നാട് ഇന്ന് കൈത്തറിക്ക് മാത്രമല്ല മതമൈത്രിയുടെ പ്രതീകം കൂടിയാണ് .കഴിഞ്ഞ ബക്രീദ് നാളില്‍ ബാലരാമപുരം സബ് ഇന്‍സ്പെക്ടര്‍ ശ്രീ .മധുസൂദനന് സാര്‍ മധുപലഹാരവുമായി ആശംസ നേരാന്‍ പള്ളിയില്‍ എത്തിയത് നൂതന അനുഭവം ആയി .ഈ ക്രിസ്മസ്സിനു പോലീസുകാര്‍ നക്ഷത്രം തൂക്കി വീണ്ടുംവീണ്ടും മാതൃക തീര്‍ക്കുന്നു .

ഓര്‍ക്കുക ബാലരാമാപുരത്തിന്റെ
ഈ രാജശില്‍പ്പിയെ ................
ആരാണ് ഈ മഹാമനുഷ്യനെ മറന്നത് ?തെക്കന്‍ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഈ സ്ഥാപക നേതാവിനെ ആര്‍ക്കും മറക്കാനാവില്ല .തൊണ്ണൂറാം വയസ്സില്‍ മരിക്കുന്നത് വരെ പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു .നെയ്യാറ്റിന്‍കര താലൂക്ക് കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനായി .മൂന്നര പതിറ്റാണ്ട് കാലം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അധ്യക്ഷ പദവി അലങ്കരിച്ചു .കനല്‍വഴികള്‍ താണ്ടിയ ഈ ജനനായകന് ആറു കൊല്ലം മുമ്പൊരു ഫെബ്രുവരി ഒന്‍പതിന് നമ്മെ വിട്ടുപിരിഞ്ഞു .സക്രിയമായ രാഷ്ട്രീയ ജീവിതം വിവാഹം പോലും വൈകിപ്പിച്ചു .പെരുമാതുറയില്‍ നിന്ന് നാല്പതാം വയസ്സില്‍ സ .റംല ബീവിയെ ജീവിത സഖിയാക്കി .ആദ്യ പുത്രന് ജനിക്കുമ്പോള്‍ ഫക്കീര്‍ജി ജയിലില്‍ ആയിരുന്നു .ജയില്‍ വാസത്തിന്റെ നോവും നൊമ്പരവും ഒരുപാട് ഈ മനുഷ്യന് അനുഭവിച്ചു .അനീതിക്ക് എതിരെ പോരാടാന്‍ ഈ പോരാളി പഠിപ്പിച്ചു .പാവങ്ങളോട് കരുണ കാണിക്കാനും .ബ്രിട്ടീഷ് പട്ടാളത്തിന് നേരെ ബാലരാമപുരത്ത് നെഞ്ച് നിവര്‍ത്തി നടത്തിയ പോരാട്ടം സമാനതകള്‍ ഇല്ലാത്തതായിരുന്നു .
വിദ്യാഭാസ രംഗത്ത് ഫകീര്‍ജി നടത്തിയ ഇടപെടല്‍ ചരിത്രത്തില്‍ ഇടം തേടി .കുടുംബ സ്വത്തായി തനിക്കു ലഭിച്ച വിഹിതം സര്‍ക്കാരിന് നല്കി ബാലരാമപുരത്ത് ഹൈസ്കൂള്‍ എന്ന സ്വപ്നം സാക്ഷാല്‍ ക്കരിച്ചു .
കാലം ഏറെ കഴിഞ്ഞു .ഫകീര്ജിക്ക് ഒരു സ്മാരകം പണിയാന്‍ ഈ ചുവന്ന മണ്ണിനു ഇതുവരെ കഴിഞ്ഞില്ല . ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പോലും അദ്ദേഹത്തിന് ഒരു സ്മാരകം ഒരുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല .ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളിനു ഫകീര്‍ജി യുടെ പേരിടുമെന്നു ഒരു വര്‍ത്തമാനം കേട്ടിരുന്നു .പഞ്ചായത്ത് ഭരണം സി പി എമ്മിന് ആയപ്പോള്‍ പോലും കഴിഞ്ഞില്ല .നാല് ഇടങ്ങളില്‍ ഞാന്‍ ഫകീര്ജിയുടെ പടം കണ്ടിട്ടുണ്ട് പാര്‍ടി ആപ്പീസില് ,കൃഷ്ണന്‍കുട്ടി സഖാവിന്റെ മുറിയില്‍ ,പോലീസ് സ്ടഷന് അടുത്തുള്ള കമലാഭായി ബേ ക്കറി യില്‍ ,പിന്നെ പഞ്ചായത്ത് ആപ്പീസില് .കൂടാതെ ഒരുപാട് പേരുടെ മനസ്സിലും പോക്കറ്റിലും ഫക്കീര്‍ജി ഉണ്ട് .
ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിച്ചല്‍ പുന്നമൂട് വഴി ഐത്തിയൂരിലെ തണല്‍ വീട്ടില്‍ ഗതാഗത തടസ്സം ഇല്ലാതെ നേതാക്കന്മാര് വന്നു പോകാറുണ്ട് .ജങ്ക്ഷനില്‍ ഒരു അനുസ്മരണ യോഗവും ചേരും .
ഈ മനുഷ്യനെ സ്മരിക്കാന്‍ ഇത്രയും മതിയോ ?
ഫക്കീര്‍ജി എല്ലാ ദിവസവും എല്ലാകാലത്തും ഒരു കമ്മ്യുണിസ്റ്റ് ആയി
ബാലരാമപുരം പട്ടണത്തില്‍ നിറഞ്ഞു നില്‍ക്കണ്ടേ /
വരും തലമുറക്ക് ആമുഖം ഇല്ലാതെ ഈ പോരാളിയെ തിരിച്ചറിയാന്‍
കഴിയണം .
ഇന്നലെകളില്‍ നമുക്ക് മുമ്പേ നടന്ന മഹാമനുഷ്യന്
ഓര്‍ക്കുക ബാലരാമാപുരത്തിന്റെ ഈ രാജശില്‍പ്പിയെ ................

അക്ഷര മുറ്റത്ത് വീണ്ടും
അക്ഷര ഉത്സവം
ഒക്ടോബര്‍ പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കിസ് മത്സരത്തിന്റെ ബാലരാമപുരം ഉപജില്ലാ തല മത്സരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .രാവിലെ എട്ടു മണിക്ക് ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പാര്‍ടിയുടെ നേമം ഏരിയ അംഗം ബാബുജാന് എന്നെ ഫോണില്‍ വിളിച്ചു .പരിപാടി നടത്താന്‍ കറണ്ട്തരാന് ഹെട്മാസ്ടര്‍ വിസമ്മതിക്കൂന്നു എന്ന് എന്നെ അറിയിച്ചു ..ഞാന്‍ ഉടന്‍ സാറിനെ വിളിച്ചു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി .വേഗം സ്കൂളില്‍ എത്തി .ഒരു വശത്ത് രെജിസ്ട്രറേന്‍ നടക്കുന്നു .കുറെ കെ എസ് ടി എ സുഹൃത്തുക്കള്‍ ഉണ്ട് .ഞാന്‍ ഹെട്മാസ്ഥരെ കണ്ടു .ഒരു പരിപാടി നടക്കുന്ന കാര്യം എന്നെ മുന്‍കൂട്ടി അറിയിക്കണോ സാര്‍ ? കറണ്ട് കൊടുക്കാത്ത കാര്യം എനിക്ക് അപ്പോള്‍ പിടികിട്ടി .കണവീ നരോട് എനിക്ക് സഹതാപം തോന്നി .എല്ലാ സ്കൂളും കെ എസ് ടി എ ക്ക് വേണ്ടി തുറന്നു ഇട്ടിരിക്കുന്നു എന്ന് അയാളുടെ ധാരണ യാണ് കുഴപ്പം ഉണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി .ഒരു പെട്ടി ഓട്ടോ വിളിച്ച് അന്‍പത് കസേരക്ക് സാലിയോടു വിളിച്ചു പറഞ്ഞു .ഉടന്‍ കസേര എത്തി .ഉദ്ഘാടനം ചെയ്യേണ്ട എ ഇ ഒ വരില്ലെന്ന് ശ്രീകുമാര്‍ സാര്‍ പറഞ്ഞു .ഞാന്‍ ഉടന്‍ സുമേഷ് കൃഷ്ണനെ ഫോണില്‍ വിളിച്ചു .പത്തരക്ക് യോഗം തുടങ്ങി .ഹെട്മാസ്ടര്‍ സുരേന്ദ്ര ന് ഉദ്ഘാടനം നിര്‍വഹിച്ചു .കല്ലിയൂര്‍ ശ്രീധരന് സഖാവും കബീര്‍ സഖാവും എം ആര് സുധീറും പ്രസംഗിച്ചു .കല്ലിയൂര്‍ എന്നെ അദ്യ ക്ഷ പദവി ഏല്‍പ്പിച്ചു ഒരു സമര പരിപാടിയില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കര പോയി .സുമേഷിന്റെ കവിത കാണികള്‍ക്കും കുട്ടികള്‍ക്കും ആവേശം പകര്‍ന്നു .
കുട്ടികള്‍ ക്ലാസുകളില്‍ എത്തി .മത്സരം തുടങ്ങി .റെജിയെ സഹകരണ ബാങ്കില്‍ അയച്ചു .ബാബുജാന് നേരത്തെ പറഞ്ഞ പൈസ വാങ്ങി .അല്പ സമയം കഴിഞ്ഞു എല്ലാവര്ക്കും ചായയും വടയും കൊടുത്തു .ഒരു മണിയോടെ മത്സരം അവസാനിച്ചു .വിജയികളെ പ്രഖ്യാപിക്കാന്‍ പത്ത് മിനിട്ട് ബാക്കി നില്‍ക്കെ കൃഷ്ണന്‍കുട്ടി അണ്ണന് ഫോണില്‍ വിളിച്ചു .റിസള്‍ട്ടില്‍ അപാകത ഉണ്ടായി. .ഒരു രക്ഷിതാവ് സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ വിളിച്ചിരിക്കുന്നു .ഉടന്‍ അത് തിരുത്താനുള്ള ശ്രമം ആയി .പത്രം വായിക്കാതെ മാര്‍ക്കിട്ടതാണ് കാരണം .സമാപന യോഗത്തിന് എ ഇ ഒ വരുമെന്ന് പ്രതീക്ഷിച്ചു ;അതുണ്ടായില്ല .ദേശാഭിമാനി സര്‍ക്കുലേഷന്‍ മാനേജര്‍ കമലന് സഖാവും സുരേഷും വന്നു .ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു .
സംഭാവന ലഭിച്ച പൈസ ചെലവ് കഴിച്ചു ബാകിയുണ്ടായിരുന്ന തുക ചെയര്മാന് കൈമാറി .
വീട്ടില്‍ എത്തി ഊണ് കഴിക്കാന്‍ തുടങ്ങിയതും സിനി ടീച്ചറുടെ ഫോണ്‍ .വിജയികളെ കണ്ടെത്തിയ തില്‍ അപാകതകള്‍ പറയാന്‍ .ഒരു വിധം അവരെ സമാധാനിച്ചു .അല്ലെങ്കില്‍ത്തന്നെ മത്സരം വിജയിപ്പിക്കാന്‍ എത്ര കെ എസ് ടി എ സഖാക്കളാണ് ഉണ്ടായിരുന്നത് ?എത്ര പേരാണ് ദേശാഭിമാനി പത്രം വായിക്കുന്നത് ?-എന്റെ ചിന്തകള്‍ കാടുകയറി .
അക്ഷര ഉത്സവം
ഒക്ടോബര്‍ പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കിസ് മത്സരത്തിന്റെ ബാലരാമപുരം ഉപജില്ലാ തല മത്സരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു .രാവിലെ എട്ടു മണിക്ക് ഞാന്‍ സ്കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പാര്‍ടിയുടെ നേമം ഏരിയ അംഗം ബാബുജാന് എന്നെ ഫോണില്‍ വിളിച്ചു .പരിപാടി നടത്താന്‍ കറണ്ട്തരാന് ഹെട്മാസ്ടര്‍ വിസമ്മതിക്കൂന്നു എന്ന് എന്നെ അറിയിച്ചു ..ഞാന്‍ ഉടന്‍ സാറിനെ വിളിച്ചു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി .വേഗം സ്കൂളില്‍ എത്തി .ഒരു വശത്ത് രെജിസ്ട്രറേന്‍ നടക്കുന്നു .കുറെ കെ എസ് ടി എ സുഹൃത്തുക്കള്‍ ഉണ്ട് .ഞാന്‍ ഹെട്മാസ്ഥരെ കണ്ടു .ഒരു പരിപാടി നടക്കുന്ന കാര്യം എന്നെ മുന്‍കൂട്ടി അറിയിക്കണോ സാര്‍ ? കറണ്ട് കൊടുക്കാത്ത കാര്യം എനിക്ക് അപ്പോള്‍ പിടികിട്ടി .കണവീ നരോട് എനിക്ക് സഹതാപം തോന്നി .എല്ലാ സ്കൂളും കെ എസ് ടി എ ക്ക് വേണ്ടി തുറന്നു ഇട്ടിരിക്കുന്നു എന്ന് അയാളുടെ ധാരണ യാണ് കുഴപ്പം ഉണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി .ഒരു പെട്ടി ഓട്ടോ വിളിച്ച് അന്‍പത് കസേരക്ക് സാലിയോടു വിളിച്ചു പറഞ്ഞു .ഉടന്‍ കസേര എത്തി .ഉദ്ഘാടനം ചെയ്യേണ്ട എ ഇ ഒ വരില്ലെന്ന് ശ്രീകുമാര്‍ സാര്‍ പറഞ്ഞു .ഞാന്‍ ഉടന്‍ സുമേഷ് കൃഷ്ണനെ ഫോണില്‍ വിളിച്ചു .പത്തരക്ക് യോഗം തുടങ്ങി .ഹെട്മാസ്ടര്‍ സുരേന്ദ്ര ന് ഉദ്ഘാടനം നിര്‍വഹിച്ചു .കല്ലിയൂര്‍ ശ്രീധരന് സഖാവും കബീര്‍ സഖാവും എം ആര് സുധീറും പ്രസംഗിച്ചു .കല്ലിയൂര്‍ എന്നെ അദ്യ ക്ഷ പദവി ഏല്‍പ്പിച്ചു ഒരു സമര പരിപാടിയില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കര പോയി .സുമേഷിന്റെ കവിത കാണികള്‍ക്കും കുട്ടികള്‍ക്കും ആവേശം പകര്‍ന്നു .കുട്ടികള്‍ ക്ലാസുകളില്‍ എത്തി .മത്സരം തുടങ്ങി .റെജിയെ സഹകരണ ബാങ്കില്‍ അയച്ചു .ബാബുജാന് നേരത്തെ പറഞ്ഞ പൈസ വാങ്ങി .അല്പ സമയം കഴിഞ്ഞു എല്ലാവര്ക്കും ചായയും വടയും കൊടുത്തു .ഒരു മണിയോടെ മത്സരം അവസാനിച്ചു .വിജയികളെ പ്രഖ്യാപിക്കാന്‍ പത്ത് മിനിട്ട് ബാക്കി നില്‍ക്കെ കൃഷ്ണന്‍കുട്ടി അണ്ണന് ഫോണില്‍ വിളിച്ചു .റിസള്‍ട്ടില്‍ അപാകത ഉണ്ടായി. .ഒരു രക്ഷിതാവ് സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ വിളിച്ചിരിക്കുന്നു .ഉടന്‍ അത് തിരുത്താനുള്ള ശ്രമം ആയി .പത്രം വായിക്കാതെ മാര്‍ക്കിട്ടതാണ് കാരണം .സമാപന യോഗത്തിന് എ ഇ ഒ വരുമെന്ന് പ്രതീക്ഷിച്ചു ;അതുണ്ടായില്ല .ദേശാഭിമാനി സര്‍ക്കുലേഷന്‍ മാനേജര്‍ കമലന് സഖാവും സുരേഷും വന്നു .ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു .
സംഭാവന ലഭിച്ച പൈസ ചെലവ് കഴിച്ചു ബാകിയുണ്ടായിരുന്ന തുക ചെയര്മാന് കൈമാറി .
വീട്ടില്‍ എത്തി ഊണ് കഴിക്കാന്‍ തുടങ്ങിയതും സിനി ടീച്ചറുടെ ഫോണ്‍ .വിജയികളെ കണ്ടെത്തിയ തില്‍ അപാകതകള്‍ പറയാന്‍ .ഒരു വിധം അവരെ സമാധാനിച്ചു .അല്ലെങ്കില്‍ത്തന്നെ മത്സരം വിജയിപ്പിക്കാന്‍ എത്ര കെ എസ് ടി എ സഖാക്കളാണ് ഉണ്ടായിരുന്നത് ?എത്ര പേരാണ് ദേശാഭിമാനി പത്രം വായിക്കുന്നത് ?-എന്റെ ചിന്തകള്‍ കാടുകയറി .
അജിത ടീച്ചര്‍
എന്നോട് പറഞ്ഞത്

നടപ്പാതയില്‍ ഇന്ന് ഞാന്‍ അജിത ടീച്ചറെ കണ്ടുമുട്ടി .ആരെയും ഒന്നാമതാക്കാതെ എല്ലാവരെയും ഒന്നാമതാക്കാന്‍ എസ് .എസ് .എ തിരുവനന്തപുരം ജില്ല ക്ലസ്റ്റര്‍ തലത്തില്‍ ഏറ്റെടുക്കുന്ന വൈവിധ്യമാര്‍ന്ന പന്ത്രണ്ട് പരിപാടികളുടെ ആസൂത്രണ മായിരുന്നു വേദി .നവംബര്‍ മാസം ഒന്നാം തിയതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ഡി.പി.ഓ യുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാനുള്ള യാത്രയില്‍ ഞങ്ങള്‍ പെട്ടെന്ന് സജീവമായി .സെഷനുകളിലേക്ക് ഞങ്ങള്‍ വേഗം നടന്നുകയറി .മുന്‍കൂട്ടി തയ്യാറാക്കി യ കരടുരേഖ അവതരിപ്പിച്ചു .വേഗം ബി .ആര് .സി .തലത്തില്‍ ഞങ്ങള്‍ ഗ്രൂപ്പ് ആയി .ക്രിയാത്മകമായ ചര്‍ച്ച നടന്നു .ഫൈനല്‍ കോപ്പി തയ്യാറാക്കേണ്ട രീതി ചര്‍ച്ച ചെയ്തു .ഐ .സി.ടി പരിശീലനം ,വായന കൂട്ടായ്മ ,പ്രവര്‍ത്തി പരിചയം ,ശാസ്ത്ര അധ്യാപക ശാക്തീകരണം ,സിനിമാ നിര്‍മാണം ,രണ്ടാം ഭാഷ ഉത്സവം ,ഈസി മാത്ത്സ് എന്നിവയെല്ലാം അധ്യാപകര്‍ ഇരു കയ്യും നീട്ടി സീകരിക്കുമെന്ന് എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു .ഒന്നാം ദിവസം അവസാനിക്കാറായപ്പോള്‍ ഞാന്‍ അജിത ടീച്ചറുടെ അടുത്താണ് ഇരുന്നത് .പതിവുപോലെ പരിശീലനതിന്റെ ഒരു ഫീഡ് ബാക്ക് ഞാന്‍ അന്വേഷിച്ചു .ടീച്ചര്‍ എന്നോട് ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞു .
ഈ പരിപാടികളില്‍ വൈദഗ്ദ്യ വിനിമയത്തിന്റെ ഒരു തലമുണ്ട് .
ഇതുവരെ നാം നടത്തിയ പരിപാടികളില്‍ മികച്ചവരും ഒന്നാമതായവരും ഉണ്ട് .എന്നാല്‍ ഈ പ്രവര്‍ത്തങ്ങളില്‍ അങ്ങനെ ഇല്ല .
പന്ത്രണ്ട് പ്രവര്‍ത്തനങ്ങളിലും സാഹചര്യങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ അവസരം ഉണ്ട്
അധ്യാപകര്‍ വിവിധ കഴിവും താല്പര്യവും ഉള്ളവരാണ് .പ്രവത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ സ്ടാഫ് റൂം ചര്‍ച്ചകള്‍ കുറച്ചു കൂടി സാംസ്കാരികമാവും .
ശേഷി വിനിമയത്തില്‍ തടസ്സങ്ങള്‍ മാറ്റി മുന്നേറാന്‍ സഹായിക്കും
നൂതനത്വ ങ്ങളെ സക്രിയമായ മുന്നേറ്റത്തിനു മുതല്‍ക്കൂട്ടാക്കും
തലസ്ഥാന ജില്ലയുടെ മേല്‍വിലാസം ഒന്നുകൂടി പരിഷ്ക്കരിക്കപ്പെടും .
ടീച്ചര്‍ ഒന്നുകൂടി പറഞ്ഞു ;ആണ്‍കുട്ടികള്‍ക്ക് നേരെയും ഒരുപാട് അതിക്രമങ്ങള്‍ നടക്കുന്നുണ്ട് സര് ,അതിനു വേണ്ടിയും ഒരു പരിപാടി വേണം .
മസില് പിടിച്ചിരിക്കുന്ന അധ്യാപകരുടെ സമൂഹത്തിനു പകരം പുഞ്ചിരിക്കുന്ന കുറെ അധ്യാപകരെ സൃഷ്ടിക്കാന്‍ ഇത് ഉതകും .തീര്‍ച്ച .

ഈ ഗുരുദക്ഷിണ സദയം സ്വീകരിച്ചാലും ......
2012 ജൂലൈ 11 നാണ് ഈ കുറിപ്പ് തയാറാക്കുന്നത് . ഞാന്‍ പ്രൈമറി അധ്യാപകനായി സേവനം തുടങ്ങിയിട്ട് എന്ന് 15 വര്‍ഷം തികയുന്നു . നമ്മുടെ ബി ആര് സി യിലെ ബ്ലോഗായ തൂവലിന്റെ നൂറാം ലക്കവും എന്ന് പ്രസിദ്ധീകരിക്കുകയാണ് .
ഒന്നര പതിറ്റാണ്ട് കാലത്തെ ആഹ്ലാദകരമായ അധ്യാപന ജീവിതത്തില്‍ എന്നെ സ്വാധീനിച്ച വ്യക്തിത്വമേതെന്ന എന്റെ അന്വേഷണത്തില്‍ രണ്ടാമതൊരു ഉത്തരമില്ല .അറിവിന്റെയും അക്ഷര സ്നേഹത്തിന്റെയും അണയാത്ത അഗ്നിജ്വാലകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു നല്കിയ എന്റെ പ്രിയപ്പെട്ട പ്രസന്നടീച്ചര്‍ ...... അതുകൊണ്ട് തന്നെ തൂവലിന്റെ ഈ ലക്കം ടീച്ചര്‍ക്ക് സമര്‍പ്പിക്കുകയാണ്
1997 ജൂലൈ മാസത്തിലാണ് ഞാന്‍ ടീച്ചറിനെ പരിചയപ്പെടുന്നത് . അധ്യാപകനായ ഞാന്‍ ക്രമേണ ബി ആര് സി പരിപാടികളില്‍ പങ്കാളിയായി . എല്ലായ്പ്പോഴും ടീച്ചറുടെ സജീവ സാന്നിധ്യം ഞങ്ങളില്‍ ആവേശം പകര്‍ന്നിരുന്നു . അവണാകുഴി ഗവ . എല്‍ പി എസിലെ രണ്ടാം നിലയിലാണ് ബി ആര് സി പ്രവര്‍ത്തനം തുടങ്ങിയത് ഇന്നു കാണുന്ന തരത്തില്‍ ബി ആര് സി യെ മാറ്റുന്നതില്‍ ടീച്ചര്‍ വലിയ പങ്കാണ് വഹിച്ചത് . അന്നും ഇന്നും അക്കാദമിക രംഗത്തെ നിറസാന്നിധ്യമാണ് ടീച്ചര്‍ .
1997-99 കാലം മാറുന്ന കരിക്കുലത്തിനെതിരെ വിമര്‍ശനമുയരുന്ന കാലം . ഇതിനെതിരെ ഒരു മനസ്സായി ഞങ്ങള്‍ യത്നിച്ചു .നേതൃത്വ നിരയില്‍ പ്രസന്നടീച്ചറും.... സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചായിരുന്നു ആദ്യപോരാട്ടം .പിന്നീടങ്ങോട്ട് പോസ്റ്റര്‍ പ്രചരണം , തെരുവ് നാടകങ്ങള്‍ , സെമിനാറുകള്‍ , പൊതുചര്‍ച്ചകള്‍ അങ്ങനെ എന്തെല്ലാം .....
1998 നവംബര്‍ 11 ന് പരിശീലകനായി ബി ആര് സി യിലെത്തിയശേഷമാണ് ടീച്ചറിന്റെ അക്കാദമിക യൗവ്വനത്തിന്റെ പ്രസരിപ്പ് ഞാന്‍ തിരിച്ചറിയുന്നത് . ഞങ്ങള്‍ പത്തുപേര്‍ ...... മക്കളെല്ലാം പൊതു വിദ്യാലയത്തില്‍ .....കാരണവരായി പി കെ തുളസീധരന്‍ സാറും ഭരണച്ചുമതല ഡോ . ആര് ജെ ഹെപ്സി ജോയി ടീച്ചര്‍ക്കും ( സി എസ് ഐ ബിഷപ്പ് ഡോ ഗ്ലാസ്റ്റെന്‍ തിരുമേനിയുടെ സഹധര്‍മ്മിണി )
അവധിക്കാല അധ്യാപക പരിശീലനമായിരുന്നു എക്കാലത്തെയും ഞങ്ങളുടെ ആവേശം ...രാവേറെ നീളുന്ന അക്കാദമിക ചര്‍ച്ചകളും ആസൂത്രണവും . സെഷനുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ ടീച്ചര്‍ അനുവദിക്കാറില്ല . മൊഡ്യൂളിലെ എല്ലാ സെഷനും തന്റേതാക്കി ട്രെയിനിംഗ് മാന്വലില്‍ എഴുതി ഓരോ സെഷനായി പ്ലാനിങ്ങില്‍ അവതരിപ്പിക്കണം . ചോദ്യങ്ങള്‍ തര്‍ക്കങ്ങള്‍ , ചര്‍ച്ചകള്‍ , മറുപടികള്‍ ..... പിന്നീട് തീരുമാനിക്കും ആര് ഏതു സെഷന് എടുക്കണമെന്ന് ....... ഇതായിരുന്നു രീതി . പിന്നീട് അധ്യാപക പരിശീലനത്തില്‍ ആശങ്കകളില്ലാതെ സെഷനുകള്‍ നയിക്കാന്‍ ഇതു ഞങ്ങളെ ഏറെ സഹായിച്ചു .
ഇനി ഒരു കഥയിലേക്ക്..........
ഒരു നാട്ടു രാജ്യത്ത് മഴ പെയ്തിട്ടു വര്‍ഷങ്ങളായി .വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി . മഴ പെയ്യിക്കാനുള്ള മാര്‍ഗം രാജാവ് മന്ത്രിയോട് ആരാഞ്ഞു . യാഗം നടത്തണമെന്നായിരുന്നു ഉപദേശം . രാജ്യത്തെ ആബാലവൃദ്ധംജനങ്ങളും യാഗം നടന്ന തുറന്ന മൈതാനത്ത് ഒത്തു കൂടി . മാനം കറുത്തു . കാറ്റ് ശക്തിയായി വീശി . കോരിച്ചൊരിയുന്ന മഴ എല്ലാവരും നനയുന്നു .ഒരു വന്ദ്യവയോധികന് മാത്രം കുട ചൂടി മഴ നനയാതെ നില്ക്കുന്നു . എല്ലാവരും അയാളുടെ ചുറ്റും കൂടി .അവര്‍ ചോദിച്ചു . താങ്കള്‍ എന്തിനാണ് കുടയുമായി വന്നത് ? അദ്ദേഹം പറഞ്ഞു " ഞാന്‍ മഴ പെയ്യിക്കാനുള്ള യാഗത്തിനാണ് വന്നത് . അതുകൊണ്ട് ഒരു കൂട കൂടി കരുതി " . കഥയിലെ ഈ വയസ്സായ മനുഷ്യനെപ്പോലെ അധ്യയന ജീവിതത്തിലുടനീളം എനിക്ക് അല്ല ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയായിരുന്നു ടീച്ചര്‍ .....
എന്നെ വര്‍ത്തമാനം പറയാന്‍ പഠിപ്പിച്ചത് ടീച്ചറാണ് . ക്ഷുഭിതയൗവനത്തിലാണ് ഞാന്‍ അധ്യാപക പരിശീലകനായത് . അധ്യാപകരുടെ ഇടയില്‍ വലിയ ആളാകാമെന്നായിരുന്നു മോഹം .പക്ഷെ ടീച്ചറുമായുള്ള ഓരോ കണ്ടുമുട്ടലുകളിലും നന്നായി പഠിക്കാനും സെഷനുകള്‍ കൈകാര്യം ചെയ്യാനും അധ്യാപകരുടെ അംഗീകാരം നേടാനും സ്നേഹത്തോടെ പറയുമായിരുന്നു . ഇപ്പോഴും ഓരോ പരിശീലനത്തിന് പോകുമ്പോഴും സെഷനുകള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും ഞാന്‍ ടീച്ചറിനെ വിളിക്കും . മനസ്സുകൊണ്ടെങ്കിലും അനുഗ്രഹിക്കണമെന്ന പ്രാര്‍ത്ഥനയോടെ ........
സമയം നോക്കി ജോലിക്കെത്തരുതെന്ന് ടീച്ചര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചു .ജോലി പൂര്‍ത്തിയാക്കിയാല്‍ ഓഫീസില്‍ ഇരിക്കരുതെന്നും , ജോലി പാതിവഴിയിലാക്കി മടങ്ങരുതെന്നുംടീച്ചര്‍ എന്നെ പഠിപ്പിച്ചു . എത്രയോ ദിവസം രാത്രി ഒന്‍പതു മണിക്ക്ശേഷം ടീച്ചര്‍ വീട്ടിലേയ്ക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . പരിശീലനങ്ങള്‍ ഏറ്റെടുക്കുന്ന ആര്‍ജ്ജവം കൊണ്ടാവാം എല്ലാം ആദ്യമെത്തുന്നത് ഞങ്ങളെ തേടിത്തന്നെ .പ്രിന്‍സിപ്പല്‍ കേശവന്‍പോറ്റി സാറും സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ടീച്ചറോട് മറുവാക്ക് പറയാറില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു .
ഒന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു .... സൗഹൃദത്തിന്റെ പുതിയ കനല്‍കൂട്ടങ്ങള്‍ . കേരളമാകെ സുഹൃത്തുക്കള്‍ . സബ്ജില്ലയിലെ 1200 ഓളം അധ്യാപകര്‍ എന്നെ തിരിച്ചറിയുന്നു . ടീച്ചറോടൊപ്പം ഞങ്ങളും വളര്‍ന്നു . 1998 ലെ കിങ്ങിണിക്കൂട്ടം അധ്യാപക പരിശീലനത്തിനിടെ എനിക്ക് ലഭിച്ച മകന് ഇന്നു പത്താം ക്ലാസ്സിലാണ് . ഇളയ മകന് എട്ടാം തരത്തിലും . രണ്ടു മക്കളെയും പൊതു വിദ്യാലയത്തില്‍ പഠിപ്പിച്ച ടീച്ചറുടെ പാത ഞാനും പിന്തുടര്ന്നു .രണ്ടു മക്കളും ബാലരാമപുരത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു .
മികവുകളും അംഗീകാരങ്ങളും തേടി ഞങ്ങളുടെ ബി ആര് സി ജൈത്രയാത്ര തുടരുകയാണ് ....ഡോ .ആര് ജെ ഹെപ്സി ജോയ് മുതല്‍ ആര് സുരേഷ് ബാബു വരെ എത്രയോ ഭരണാധികാരികള്‍ ...പത്താം ക്ലാസ്സിലെ എന്റെ ടീച്ചര്‍ എന്‍ ആര് വിജയന് മുതല്‍ എ എസ് ഹൃഷികേശ് വരെ എത്ര എ ഇ ഓ മാര്‍ ....അക്കാദമിക് ചുമതല ഒരു ഇടവേളയില്‍ ടീച്ചറില്‍ നിന്നും മാറ്റിയത് ഞങ്ങള്‍ക്ക് വേദന സമ്മാനിച്ചെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു . ഡയറ്റ് അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക വരുമ്പോള്‍ ഞങ്ങള്‍ ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കും ടീച്ചറിന്റെ പേര് ഉണ്ടാവരുതേയെന്ന്.................. ......... ....
കാലം മാറി ... ഞാനുള്‍പ്പെടെ എന്റെ സഹപ്രവര്‍ത്തകര്‍ അധ്യാപന ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ..... മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ കുറെ വിദ്യാലയങ്ങളും നല്ല മനസുള്ള കുറെ അധ്യാപകരും രക്ഷിതാക്കളും ...... മനസ്സിലെ ഈ ആള്കൂട്ടത്തിനിടയില് രജതശോഭ പരത്തി എന്റെ പ്രിയപ്പെട്ട ഗുരുനാഥ പ്രസന്ന ടീച്ചറും .....
പ്രിയ ടീച്ചര്‍ ....ആയുരാരോഗ്യ സൗഖ്യം നേരുന്നു ........ഇനി ഒന്നും പറയാനില്ല .....
ഈ ഗുരുദക്ഷിണ ബി ആര് സി യിലെ എല്ലാ ശിഷ്യന്മാര്ക്കും അധ്യാപകര്‍ക്കും വേണ്ടി സദയം സ്വീകരിച്ചാലും .........
Subscribe to:
Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര്‍ പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...