0
COM
ഓര്‍ക്കുക ബാലരാമാപുരത്തിന്റെ


  ഈ രാജശില്‍പ്പിയെ ...............





 ന്നലെകളില്‍ നമുക്ക് മുമ്പേ നടന്ന മഹാമനുഷ്യന്‍ 
ഓര്‍ക്കുക ബാലരാമാപുരത്തിന്റെ 
ഈ രാജശില്‍പ്പിയെ ................
ആരാണ് ഈ മഹാമനുഷ്യനെ മറന്നത് ?തെക്കന്‍ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഈ സ്ഥാപക നേതാവിനെ ആര്‍ക്കും മറക്കാനാവില്ല .തൊണ്ണൂറാം വയസ്സില്‍ മരിക്കുന്നത് വരെ പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു .നെയ്യാറ്റിന്‍കര താലൂക്ക്‌ കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനായി .മൂന്നര പതിറ്റാണ്ട് കാലം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അധ്യക്ഷ പദവി അലങ്കരിച്ചു .കനല്‍വഴികള്‍ താണ്ടിയ ഈ ജനനായകന്‍ ആറു കൊല്ലം മുമ്പൊരു ഫെബ്രുവരി ഒന്‍പതിന് നമ്മെ വിട്ടുപിരിഞ്ഞു .സക്രിയമായ രാഷ്ട്രീയ ജീവിതം വിവാഹം പോലും വൈകിപ്പിച്ചു .പെരുമാതുറയില്‍ നിന്ന് നാല്പതാം വയസ്സില്‍ സ .റംല ബീവിയെ ജീവിത സഖിയാക്കി .ആദ്യ പുത്രന്‍ ജനിക്കുമ്പോള്‍ ഫക്കീര്‍ജി ജയിലില്‍ ആയിരുന്നു .ജയില്‍ വാസത്തിന്റെ നോവും നൊമ്പരവും ഒരുപാട് ഈ മനുഷ്യന്‍ അനുഭവിച്ചു .അനീതിക്ക് എതിരെ പോരാടാന്‍ ഈ പോരാളി പഠിപ്പിച്ചു .പാവങ്ങളോട് കരുണ കാണിക്കാനും .ബ്രിട്ടീഷ്‌ പട്ടാളത്തിന് നേരെ ബാലരാമപുരത്ത് നെഞ്ച് നിവര്‍ത്തി നടത്തിയ പോരാട്ടം സമാനതകള്‍ ഇല്ലാത്തതായിരുന്നു .
വിദ്യാഭാസ രംഗത്ത് ഫകീര്‍ജി നടത്തിയ ഇടപെടല്‍ ചരിത്രത്തില്‍ ഇടം തേടി .കുടുംബ സ്വത്തായി തനിക്കു ലഭിച്ച വിഹിതം സര്‍ക്കാരിന് നല്‍കി ബാലരാമപുരത്ത് ഹൈസ്കൂള്‍ എന്ന സ്വപ്നം സാക്ഷാല്‍ ക്കരിച്ചു .
കാലം ഏറെ കഴിഞ്ഞു .ഫകീര്‍ജിക്ക് ഒരു സ്മാരകം പണിയാന്‍ ഈ ചുവന്ന മണ്ണിനു ഇതുവരെ കഴിഞ്ഞില്ല . ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പോലും അദ്ദേഹത്തിന് ഒരു സ്മാരകം ഒരുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല .ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളിനു ഫകീര്‍ജി യുടെ പേരിടുമെന്നു ഒരു വര്‍ത്തമാനം കേട്ടിരുന്നു .പഞ്ചായത്ത് ഭരണം സി പി എമ്മിന് ആയപ്പോള്‍ പോലും കഴിഞ്ഞില്ല .നാല് ഇടങ്ങളില്‍ ഞാന്‍ ഫകീര്‍ജിയുടെ പടം കണ്ടിട്ടുണ്ട് പാര്‍ടി ആപ്പീസില്‍ ,കൃഷ്ണന്‍കുട്ടി സഖാവിന്റെ മുറിയില്‍ ,പോലീസ് സ്ടഷന് അടുത്തുള്ള കമലാഭായി ബേ ക്കറി യില്‍ ,പിന്നെ പഞ്ചായത്ത്‌ ആപ്പീസില്‍ .കൂടാതെ ഒരുപാട് പേരുടെ മനസ്സിലും പോക്കറ്റിലും ഫക്കീര്‍ജി ഉണ്ട് .
ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിച്ചല്‍ പുന്നമൂട് വഴി ഐത്തിയൂരിലെ തണല്‍ വീട്ടില്‍ ഗതാഗത തടസ്സം ഇല്ലാതെ നേതാക്കന്മാര്‍ വന്നു പോകാറുണ്ട് .ജങ്ക്ഷനില്‍ ഒരു അനുസ്മരണ യോഗവും ചേരും .
ഈ മനുഷ്യനെ സ്മരിക്കാന്‍ ഇത്രയും മതിയോ ?
ഫക്കീര്‍ജി എല്ലാ ദിവസവും എല്ലാകാലത്തും ഒരു കമ്മ്യുണിസ്റ്റ് ആയി
ബാലരാമപുരം പട്ടണത്തില്‍ നിറഞ്ഞു നില്‍ക്കണ്ടേ /
വരും തലമുറക്ക്‌ ആമുഖം ഇല്ലാതെ ഈ പോരാളിയെ തിരിച്ചറിയാന്‍
കഴിയണം .



Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts