ഞാനുൾപ്പെടെ കുറെ അക്ഷരസ്റ്റേഹികൾ പിച്ചവെച്ച ഒരു വിദ്യാലയ മുറ്റം . ചരിത്രത്തിൽ ഇന്നേവരെ നടക്കാത്ത ഒരു വിജയോത്സവത്തിന് വെള്ളിയാഴ്ച പകൽ ഈ മുറ്റം സാക്ഷിയായി.2015 മാർച്ചിൽ 23 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിദ്യാലയം വിടുമ്പോൾ അവർ ഒന്നുറപ്പിച്ചു. ഞങ്ങളെ ഒന്ന് ഒന്നിച്ചിരുത്താൻ ,നല്ല വാക്ക് പറയാൻ ആരെങ്കിലും കാണുമെന്ന് . അതിന് വേണ്ടി പലവട്ടം പാവം പ്രിൻസിപ്പൽ മഹാ നായ ഹെഡ്മാസ്റ്ററെ സമീപിച്ചു .വിദ്യാലയത്തെ വ്യവസായ സ്ഥാപനമായിക്കണ്ടിരുന്ന ആ മാന്യൻ ഗ്രൂപ്പ് പിടിച്ചും വ്യാജ കണക്കെഴുതിയും ചിലരുടെ മാത്രം സ്വന്തം ആളായും കാലം കഴിച്ചു. ഒരു നിയോഗം പോലെ ഒടുവിൽ സസ്പെൻഷനിലുമായി. കാർമേഘം പെയ്തൊഴിഞ്ഞു. ഇപ്പോൾ വസന്തം പെയ്തിറങ്ങുന്നു .ഈ വർഷത്തെ പരീക്ഷയിൽ നല്ല ഗ്രേഡ് വാങ്ങിയവരെ ഒന്ന് വിളിച്ചു കൂട്ടാമോ സർ, പ്രിൻസിപ്പൽ എസ് അമ്യതകുമാരി ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ ഹെഡ്മാസ്റ്റർ സി. ക്രിസ്തുദാസിന് രണ്ടാമതൊരു ആലോചന വേണ്ടി വന്നില്ല. അതിഥിയായി എം.എൽ എ യെ ക്ഷണിക്കണമെന്ന് ഒരു മോഹം. തീയതി നിശ്ചയിച്ച് ക്ഷണിച്ചപ്പോൾ നിയമസഭാ സമ്മേളനത്തിൻ്റെ തിരക്കിലായിരുന്നു. പൂർവ്വ വിദ്യാർത്ഥിയായഅദ്ദേഹത്തിൻ്റെ സാന്നിധ്യം ഏറെ കൊതിച്ച ഞങ്ങൾ അതിന് വേണ്ടി കാത്തിരുന്നു . ഒരു പാട് പേരോട് നന്ദിയുണ്ട് ,ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ അഡ്വ.എസ്.കെ.പ്രീജയോട്, എൻറെ സഹോദരങ്ങളായ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എസ്.വീരേന്ദ്രകുമാർ ,പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വസന്തകുമാരി, വൈസ് പ്രസിഡൻറ് ആർ.ഷാമി ലാബീവി, അഡ്വ.ഡി.സുരേഷ് കുമാർ, എസ്.ജയചന്ദ്രൻ ,എ എം സുധീർ, ആർ.കെ ബിന്ദു, ശോഭനകുമാരി, കവി കൂടിയായ സുമേഷ് ,സഹപ്രവർത്തകർ അങ്ങനെ നിരനീളുകയാണ്. ഞങ്ങൾ മാവിലായിക്കാരാണെന്നും ഇവറ്റകൾക്ക് വേറെ പണിയില്ലെന്നും വെറുതെ ചിന്തിച്ച് നേരത്തെ പോയവരും ഉണ്ട്. അവർ അതിഥികളായിരുന്നില്ല, അഡ്വ.എസ്.കെ.പ്രീജ പ്രസംഗിച്ച പോലെ ഇന്നലെകൾ നമ്മുടേതല്ല .പക്ഷെ ഇന്നും നാളെയും നമ്മുടേതാണ് . അനേകായിരം കാൽപ്പാദം പതിഞ്ഞ അക്ഷര മണ്ണിനോട് ആദ്യം അടുപ്പം പിന്നെ സ്നേഹം ഒടുവിൽ ആദരവ് ഇതായിരിക്കണം പ്രതിജ്ഞ . സമാനതകളില്ലാത്ത മാതൃകകൾ ഞങ്ങൾ തേടുകയാണ് .....
by Ali Sheik Mansoor
July 30, 2016 at 03:00PM
from Facebook
from Facebook
via IFTTT
Subscribe to:
Post Comments (Atom)
Powered by Blogger.
Text Widget
Text Widget
About Me
Advertise
Labels
Popular Posts
-
ഇന്നത്തെ ദേശാഭിമാനി by Ali Sheik Mansoor June 24, 2016 at 11:31AM from Facebook from Facebook via IFTTT
-
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവയിൽ വിജയിച്ചവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ ഗ...
-
ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ - ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി നിർമ്മാർ...
-
by Ali Sheik Mansoor July 02, 2016 at 12:00AM from Facebook from Facebook via IFTTT
-
അക്ഷര മുറ്റത്ത് വീണ്ടും അക്ഷര ഉത്സവം ഒക്ടോബര് പന്ത്രണ്ട് രണ്ടാം ശനിയാഴ്ച ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക...
-
from Facebook http://ift.tt/2a9X7XJ
-
from Facebook http://ift.tt/2a5Edl0
-
from Facebook http://ift.tt/2anSxGZ
-
ഭൂമിയെ നല്ലൊരിടമാക്കാനുള്ള യത്നത്തിൽ ഞങ്ങളും പങ്കാളികളാകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ,ഈ കുട്ടികൾ .ജൂൺ 3 വെള്ളിയാഴ്ചയുടെ അപരാഹ...

No comments:
Post a Comment