ഈസ്കൂള്‍ മുറ്റത്തെ കണിക്കൊന്നയ്ക്ക് നല്ല മണമാണ് 



2014 മെയ്‌ 12നു രാവിലെ കൌമുദി പത്രം വായിച്ച ഞാന്‍ ഞെട്ടിപ്പോയി .പള്ളിച്ചല്‍ എസ് ആര്‍ എസ് യു എസ് പൊളിച്ചു .മലാപ്പറാമ്പില്‍ ഒരു സ്കൂള്‍ മാനേജര്‍ പൊളിച്ചത് കഴിഞ്ഞ മാസം 10നാണ് .കൂട്ടുകാരെ വിളിച്ചു പലരും അറിഞ്ഞില്ല .സമയം 9ആയി .ഞാന്‍ നേരെ എസ് ആര്‍ എസ് സ്കൂളില്‍ പോയി .സംഗതി ശരിയാണ് .സ്കൂളിന്‍റെ പൈതൃക കെട്ടിടം പൊളിച്ചത് ഞാന്‍ നേരില്‍ കണ്ടു .1998ല്‍ കൃഷ്ണന്‍ സാര്‍ ഇവിടെ എച്ച് എം ആയിരുന്നു .ഞാന്‍ ബി ആര്‍ സി പരിശീലകനും .നിരവധി അക്കാദമിക് ചര്‍ച്ചകള്‍ക്ക് ഈ കെട്ടിടം സാക്ഷി ആയിട്ടുണ്ട്‌ .പിന്നീട് ഈ കെട്ടിടത്തില്‍ ലാബും ലൈബ്രറിയും സ്ഥാപിച്ചു .കാലം ഒരുപാട് മാറി .കേരളത്തിലെ വിദ്യാഭാസ ഭൂപടത്തില്‍ ഈ സ്കൂള്‍ സ്ഥാനം പിടിച്ചു .അധ്യാപകനായി എല്ലാകാലവും കുട്ടികളുടെ മനസ്സില്‍ ജീവിക്കുന്ന ജയചന്ദ്രന്‍ സാര്‍ രാജ്യത്തെ മികച്ച അധ്യാപകനായി  പുരസ്കാരം നേടി .സംസ്ഥാനത്തെ മികച്ച പരിസര സൗഹൃദ സ്കൂളായി .1997മുതല്‍ ഒരു വര്‍ഷം ഒരു പുരസ്കാരം ഈ സ്കൂള്‍ സ്വന്തമാക്കി .അപ്പോഴും ശിശു സൗഹൃദ ക്ലാസ് മുറികളുടെ കുറവ് വിദ്യാലയം നേരിട്ടു .മാനജര്‍ക്ക്നല്ല  മനസ്സ് വരുമെന്നും അന്ന് പുതിയ കെട്ടിടം വരുമെന്നും പാവങ്ങളായ അധ്യാപകര്‍ കരുതി .എന്നാല്‍ ഇപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു .ബലഹീനമായ കെട്ടിടങ്ങള്‍ നില്‍ക്കുമ്പോള്‍ കുറച്ചെങ്കിലും നല്ല ഒരു കെട്ടിടത്തിന്റെ തല വെട്ടിയിരിക്കുന്നു .50 കുട്ടികള്‍ അഞ്ചാം ക്ലാസ്സില്‍ ചേരാന്‍ വന്നത് കെട്ടിടം കണ്ടല്ല .പഠനമികവ് കണ്ടാണ്‌ .....അധ്യാപകരുടെ മനസ്സ് കണ്ടാണ്‌ .നല്ല ഒരു കെട്ടിടം പണിതിട്ട് പോരെ വഴിവെട്ടാന്‍.കാലം ഈ അക്ഷര വിരോധികള്‍ക്ക് മാപ്പ് നല്‍കില്ല . ഈ സ്കൂള്‍ മുറ്റത്തെ മണമുള്ള കണിക്കൊന്നകള്‍ പൂക്കുന്ന കാലത്തോളം .തീര്‍ച്ച ................







No comments:

Post a Comment

Powered by Blogger.

Text Widget

Text Widget

Facebook

Advertise

Popular Posts